മാടക്കത്തറയില്‍ അങ്കണവാടി കെട്ടിട പണിയാന്‍ രണ്ടു ദമ്പതികള്‍ സ്ഥലം സൗജന്യമായി ദാനം ചെയ്തു.

മാടക്കത്തറയില്‍ അങ്കണവാടി കെട്ടിട പണിയാന്‍ രണ്ടു ദമ്പതികള്‍ സ്ഥലം സൗജന്യമായി ദാനം ചെയ്തു. വെള്ളാനിക്കര ടെന്‍സ് വിദ്യാനഗറില്‍ മോഴമണ്ണില്‍ മാത്യുഫിലിപ്പും ഭാര്യഷീലയും തോട്ടത്തില്‍ സോജന്‍,സോഫി ദമ്പതികളുമാണ് രണ്ടു സെന്റ് ഭൂമി ദാനം ചെയ്തത്. ഒമ്പതുലക്ഷം രൂപയോളം വില വരുന്നതാണ് സ്ഥലം. വാടക ക്കെട്ടിടത്തിലാണ് ഇതുവരെ പ്രവര്‍ത്തിച്ചത്.

പതിനൊന്നം വാര്‍ഡില്‍ കെട്ടിടം പണിത് അങ്കണവാടി പ്രവർത്തിക്കുവാന്‍ സര്‍ക്കാര്‍ തുക നല്‍കിയെങ്കിലും സ്ഥലമില്ലാത്തിനാല്‍ നടന്നില്ല. ദമ്പതികളിൽ നിന്നും സ്ഥലത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.വിനയന്‍ അധ്യക്ഷനായി. വാര്‍ഡംഗവും വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ