
തൃശ്ശൂർ ജില്ലയിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ എത്തിയതു കൊണ്ട് തിക്കും തിരക്കും അനുഭവപ്പെട്ടു. രക്ഷിതാക്കളുടേയും വിദ്യാർഥികളുടേയും തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നായി ബുദ്ധിമുട്ടി. നിരയായി നിർത്തിയാണ് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്.
24 കേന്ദ്രങ്ങൾക്ക് മുന്നിലും പോലീസ് ഉണ്ടായിരുന്നു. കോ വിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേകം അവസരം നൽകുമെന്ന് കഴിഞ്ഞ ദിവസം രാത്രി അറിയിപ്പ് ലഭിച്ചിരുന്നു. നെഗറ്റീവായ വരും നിരീക്ഷണത്തിൽ ഇരിക്കുന്നവരും കണ്ടോൺമെൻറ് സോണിൽ നിന്നുള്ളവരും പരീക്ഷയെഴുതി. മറ്റു കുട്ടികൾ മടങ്ങിയശേഷം ഇവരെ പ്രത്യേകമായി പുറത്തു കടത്തി.
നിശ്ചിത എണ്ണം കുട്ടികളുടെ ബാച്ച് ആയിട്ടാണ് പരീക്ഷക്കു ശേഷം പുറത്തേക്ക് വിട്ടത്. ചെറിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.
പരീക്ഷാകേന്ദ്രങ്ങളിൽ മിക്കയിടത്തും വിദ്യാർത്ഥികൾ കുറവായിരുന്നു. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തേണ്ടിയിരുന്ന ആറ്റൂർ അറഫാ സ്കൂളിൽ 202 പേർ പേർ എത്തിയില്ല. 960 പേർ ആയിരുന്നു എത്തേണ്ടിയിരുന്നത്. ചാലക്കുടി ക്രസൻറ് പബ്ലിക് സ്കൂളിൽ ഇതിൽ 75 പേർ ഹാജരായില്ല.