
ഡാമിൽ ഇന്നലെ കാണാതായ പറമ്പായി, ചെല്ലി വടയാറ്റുകുഴി വീട്ടിൽ ജോർജിൻ്റെ മകൻ അമൽ ജോർജ് (20) ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഡാമിന് സമീപം മീൻ പിടിക്കുന്ന സഹോദരങ്ങളുടെ അടുത്തേക്ക് നീന്തി ചെല്ലുന്നതിനിടെ അമൽ അപകടത്തിൽ പെടുകയയിരുന്നൂ.
സഹോദരങ്ങൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല തുടർന്ന് വടക്കാഞ്ചേരി ഫയർഫോഴ്‌സും, വടക്കാഞ്ചേരി പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രി പത്ത് മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. ഫയർ ഫോഴ്സിൻ്റെ പ്രത്യേക മുങ്ങൽ വിദഗ്ധ സംഘം ഇന്ന് ഉച്ചക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്.. മൃത ദേഹം മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.