വടക്കാഞ്ചേരിയിലെ ബന്ധുവീട്ടിൽ കുഴഞ്ഞു വീണ് മരിച്ച 64 കാരന് കോ വിഡ്..

Covid-updates-thumbnail-thrissur-places

വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ച തൃശൂർ സ്വദേശിക്ക് കോ വിഡ് സ്ഥിരീകരിച്ചു. 22 ഡിവിഷനായ പുല്ലാനിക്കാടിലെ, എങ്കക്കാട് പ്രദേശത്തു താമസിക്കുന്ന മകൾ ടീനയുടെ വീട്ടിൽ മൂന്ന് ആഴ്ചയായി ഉണ്ടായിരുന്ന ജോൺസൺ വ്യാഴാഴ്ച രാത്രിയിലാണ് കുഴഞ്ഞു വീണത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാര്യാട്ടുകര താണിക്കൽ ചെമ്മനത്ത് ജോൺസൺ (64)ണ് മരിച്ചത്. തുടർന്ന് മൃതദേഹം ഇന്നലെ കോ വിഡ് പരിശോധനക്ക് വിധേയമാക്കി. വന്ന റിസൽറ്റിൽ ഇയാൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു.