പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എൻ.ഐ.എ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അൽപം മുന്‍പ്  അലനും താഹയും ജയില്‍ മോചിതരായി.

വിയ്യൂർ:-  പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എൻ.ഐ.എ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അൽപം മുന്‍പ്  അലനും താഹയും ജയില്‍ മോചിതരായി. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ഇപ്പോൾ പുറത്തിറങ്ങിയത്. ബുധനാഴ്ച ജാമ്യം കിട്ടിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത തിനാലാണ് അലനും താഹക്കും പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. കര്‍ശന ഉപാധികളോടെയാണ് രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചത്.

മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, ശനിയാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം  അനുവദിച്ചത്.