കൗതുകമായി അതിരപ്പിള്ളി തൂമ്പൂർമുഴി റോഡിലൂടെ നടക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ…

അതിരപ്പിള്ളി തൂമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ആനമല പാതയിൽ ചീങ്കണ്ണി റോഡിലൂടെ ഇഴയുന്നതായുള്ള വിഡിയോ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന വാഹനത്തിന്റെ മുൻപിലൂടെ ചീങ്കണ്ണി ഇഴഞ്ഞ് പോകുന്നതയിട്ടാണ് വിഡിയോയിലുള്ളത്.

ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ പുഴയിൽ നിന്നു ചീങ്കണ്ണി ഇരയെ പിന്തുടർന്നു എത്തിയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനത്തിന്റെ വെളിച്ചത്തിൽ ചീങ്കണ്ണി പോകുന്നത് യാത്രക്കാർ മൊബൈലിൽ പകർത്തിയതയിട്ടാണ് വിഡിയോ. വനം വകുപ്പ് ജീവനക്കാർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.