
തൃശ്ശൂർ : പാലിയേക്കര ടോൾപ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു. 25 ജീവനക്കാരെ ക്വാറന്റീനിലാക്കി. നെന്മണിക്കര പഞ്ചായത്തിലാണ് പാലിയേക്കര ടോള്‍പ്ലാസ, എന്നാൽ സമീപത്തെ ആറ് പഞ്ചായത്തുകളിലുള്ളവര്‍ പ്രാഥമിക പട്ടികയിലുണ്ട്. ടോൾബൂത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വരന്തര പ്പിള്ളിയിൽ മരിച്ച വ്യക്തിയിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് അടിയന്തരമായി കോ വിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടോള്‍ പ്ലാസയിലെ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയും വലുതാണ്.
എന്നാൽ ഇടവിട്ട് കോ ള്‍ഡ് ഫോഗിങ്ങ് അണുനശീകരണം നടത്തുന്നതിനാല്‍ ടോൾപ്ലാസയിൽ രോഗ വ്യാപനത്തിന് സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാലും ടോള്‍പ്ലാസ അടക്കില്ല. എല്ലാ ജീവനക്കാര്‍ക്കും കോ വിഡ് പരിശോധന നടത്തി ആശങ്ക പരിഹരിക്കണമെന്നും പരിശോധനാഫലം വരുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവയ്ക്കണം എന്ന ആവശ്യവും വിവിധ സംഘടനകളും ഉന്നയിക്കുന്നുണ്ട്.