ലോറികള്‍ കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്ക്.

തൃശൂര്‍ മുതുവറയില്‍ ലോറികള്‍ കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടോടെ റിയല്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമായിരുന്നു അപകടം. പേരാമ്പ്ര സ്വദേശി പെരിങ്ങാടന്‍ വീട്ടില്‍ വേണു (60) ന് ആണ് പരിക്കേറ്റത്. ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.