
കുന്നംകുളം, കേച്ചേരി, കടവല്ലൂര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കുന്നംകുളത്തും, കേച്ചേരിയിലും, കല്ലും പുറത്തും വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. കുന്നംകുളം സ്വദേശിരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഇവിടെ നിന്നും കാര്യമായി ഒന്നും നഷ്ടപെട്ടിട്ടില്ലെന്നാണ് വിവരം. കേച്ചേരിയില്‍ വടക്കാഞ്ചേരി റോഡിലുള്ള ഹോം അപ്ലൈയന്‍സസ് ഷോറൂമിലാണ് മോഷണം നടന്നിരിക്കുന്നത്. ഇവിടെ നിന്നും എന്തെങ്കിലും നഷടപെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കല്ലുംപുറത്ത് രാജന്റെ ഉടമസ്ഥതിയിലുള്ള സ്റ്റേഷനറി കട കുത്തി തുറന്നു. കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.