തൃശൂരില്‍ ഇന്ന് (തിങ്കാഴ്ച 07.09.2020) കൊ വിഡ് ബാധിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.

thrissur news today Covid-Update

തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ: 4, ആർ.എം.എസ് ക്ലസ്റ്റർ 3, കെഇപിഎ ക്ലസ്റ്റർ 2, വാടാനപ്പളളി മത്സ്യമാർക്കറ്റ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 110. ആരോഗ്യ പ്രവർത്തകർ-1, ഫ്രണ്ട് ലൈൻ വർക്കർ-2. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 11 പുരുഷൻമാരും 8 സ്ത്രീകളും 10 വയസ്സിന് താഴെ 5 ആൺകുട്ടികളും 7 പെൺകുട്ടികളും ഉൾപ്പെടുന്നു.