ജില്ലയിൽ 169 പേർക്ക് കൂടി കോ വിഡ്; 145 പേർക്ക് രോഗമുക്തി..

thrissur news today Covid-Update

തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 06) 169 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ സ്വദേശികളായ 35 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്.

ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ: 4, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2, സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 2, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 1, ഫുഡ് മാസോൺ ക്ലസ്റ്റർ 1, പരുത്തിപ്പാറ ക്ലസ്റ്റർ 1, ആർ.എം.എസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 108.

മൂന്ന് ഫ്രൻറ്‌ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന എട്ട് പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ അഞ്ച് പുരുഷൻമാരും ഒമ്പത് സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ അഞ്ച് പെൺകുട്ടി. ആറ് ആൺകുട്ടികളുമുണ്ട്..