
അമല മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ഒ.പി.കളിലും പ്രവേശനം പുനരാരംഭിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് സംഘം കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച് ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അത്യാഹിതവിഭാഗങ്ങളിലും പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങളിലും സുരക്ഷ കർശനമാക്കി. ആശുപത്രിയിലേക്ക് പോകുന്നതിനും വരുന്നതിനും പ്രത്യേക വഴികൾ ഏർപ്പെടുത്തി. കോ വിഡ് സംശയമുള്ളവരെ പ്രവേശിപ്പിക്കുന്ന തിനായി പ്രത്യേക അത്യാഹിതവിഭാഗം ഏർപ്പെടുത്തി.
ജീവനക്കാരുടെ സുരക്ഷയ്ക്കും പരസ്പരം ഇടപെടൽ കുറയ്ക്കുന്നതിനുമുള്ള നടപടിയും കർശനമാക്കിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിലും കോവിഡ് സംശയ മുള്ളവർക്ക് കിടത്തി ചികിത്സ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും പ്രത്യേക സുരക്ഷാ പരിശീലനവും നൽകിയിട്ടുണ്ട്.