
വലപ്പാട് ഉഗ്ര സ്ഫോടന ശേഷിയുള്ള നാടൻ ബോംബ് പിടികൂടി. വലപ്പാട് കോതകുളം അഹല്യ ആശുപത്രിക്ക് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നുമാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള 48 നാടൻ ബോംബ്(ഏറ് പടക്കം) കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി വലപ്പാട് പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്