
ശക്തൻമാർക്കറ്റിൽ ആറ് പേർക്ക് കൂടി കോ വിഡ്. ഇതോടെ ശക്തൻ ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 21 ആയി. ശക്തൻമാർക്കറ്റിൽ തിങ്കളാഴ്ച 424 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. . ഇതിലാണ് ആറ് പേർക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യക്കും മക്കൾക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്.
ഒരു പെട്ടി ഓട്ടോ ഡ്രൈവർക്കും രോഗം ബാധിച്ചു. ശക്തനിലും ജയ്ഹിന്ദ്മാർക്കറ്റിലും പരിശോധന തുടരുകയാണ്. പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമാണ് കോവിഡ് പോസിറ്റീവായത്. ഒരു പെട്ടി ഓട്ടോ ഡ്രൈവർക്കും രോഗം ബാധിച്ചു.ശക്തനിൽ വഴിയോര കച്ചവടക്കാർക്കായി പണിതിട്ടുള്ള വിശാലമായ കെട്ടിടത്തിലാണ് പരിശോധന നടത്തുന്നത്. ഇതേ കേന്ദ്രത്തിൽ രാത്രി പച്ചക്കറി വാഹനങ്ങൾ അണുവിമുക്തമാക്കുന്നുണ്ട്.