അന്തിക്കാട് താന്ന്യത്ത് ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു.താന്ന്യം കുറ്റിക്കാട്ട് വീട്ടിൽ ആദർശ് (29) ആണ് കൊല്ലപ്പെട്ടത്. മുൻ പഞ്ചായത് അംഗവും കുടുംബശ്രീ യുടെ ചെയർ പേഴ്സണും ആയ മായസുരേഷിന്റെ മകനാണ് ആദർശ്.
ആർ.എസ്.എസ് ആണ് ആക്രണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിക്കുന്നു. രാവിലെ ഒൻപതര യോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ സംഘം ആദർശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മ മായ സുരേഷ് ഇത് കണ്ടു ഓടിയെത്തിയെങ്കിലും കുഴഞ്ഞു വീണു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.