വയനാട് കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിന്റെ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പത്ത് മാസം ദൈർഘ്യമുള്ള കോഴ്‌സിന് പത്താംതരമാണ് അടിസ്ഥാന യോഗ്യത. പ്രവേശന ഫോറം കരണി പരിശീലന കേന്ദ്രത്തിൽ ലഭിക്കും. അവസാന തീയതി ജൂൺ 30. പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ 8281167513