കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഇനിമുതൽ കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളാവാം. കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ, പത്ര ഏജന്റുമാർ, വിതരണക്കാർ, മറ്റ് ക്ഷേമ നിധികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾ എന്നിവർക്കാണ് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുഖാന്തിരം ക്ഷേമ നിധിയിൽ ചേരാൻ കഴിയുക. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും അംഗത്വ മുള്ളവർക്ക് 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വകാലയളവിന് ആനുപാതികമായി റിട്ടയർമെന്റ് ആനുകൂല്യംഅനുവദിക്കും.
ഒരുവർഷം തുടർച്ചയായി അംശ ദായം അടച്ച വനിത അംഗത്തിന് പ്രസവ ധന സഹായമായി 15000 രൂപ വരെ ലഭിക്കും. ഒരു വർഷം തുടർച്ചയായി അംശദായംഅടച്ച അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺ മക്കൾക്കും പദ്ധതിയിലെ വനിതാ അംഗങ്ങൾക്കും വിവാഹ ധന സഹായമായി 10000 രൂപ ലഭിക്കും. പദ്ധതിയിൽ അംഗമായിരിക്കെ 60വയസ് പൂർത്തിയാക്കി വിരമിക്കുന്ന ആൾക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം പ്രകാരം അതത് കാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ പെൻഷൻ ലഭിക്കും. പദ്ധതിയിൽ കുറഞ്ഞത് 10വർഷം അംശദായം അടച്ച് പെൻഷന് അർഹതയുള്ള അംഗം മ രണമടഞ്ഞാൽ അയാളുടെ കുടുംബത്തിന് കുടുംബ പെൻഷനായി പ്രതി മാസം 300രൂപ ലഭിക്കുന്നതാണ്.
പദ്ധതിയിൽ കുറഞ്ഞത് 5 വർഷം തുടർച്ചയായി അംശദായം ഒടുക്കുകയും അപ കടം മൂലം സ്ഥിരവും പൂർണ്ണവുമായ ശാരീരിക അവശത അനുഭവിക്കുന്ന അംഗത്തിന് അവശതാ പെൻഷനായി പ്രതിമാസം 1200 രൂപ നൽകും. ഇതിനായി മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് അപേക്ഷ യോടൊപ്പം ഹാജരാക്കണം. പദ്ധതി അംഗങ്ങളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് 750രൂപ മുതൽ 2500 രൂപ വരെ വിദ്യാഭ്യാസ ആനുകൂല്യമായി പ്രതിവർഷംനൽകും.
നിലവിലെ അംഗങ്ങൾക്കും കുടുംബ അംഗങ്ങൾക്കും സർക്കാർ ആശുപത്രി കളിലോ ബോർഡ് അംഗീകരിച്ചിട്ടുള്ള ആശുപത്രി കളിലോ ഇൻ പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് അംഗത്വ കാലയ ളവിനുള്ളിൽ പരമാവധി 10000രൂപ ചികിത്സാ ധന സഹായമായി നൽകുന്നു. വിലാസം: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, മാർക്സ് കോംപ്ലക്സ്, രണ്ടാം നില, പൂത്തോൾ, തൃശൂർ 680 004. ഫോൺ: 0487-2385900.