മറ്റത്തൂർ ശിവക്ഷേത്രകുളത്തിന് അടുത്തായി പ്ലാസ്റ്റിക് കാനിൽ സൂക്ഷിച്ചുവെച്ചിരുന്ന 70 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി. ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെത്തിയത്.
സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിച്ചിട്ട് പോലും കുറയാത്ത ചെറുതും വലുതുമായ എല്ലാ വ്യാജ മദ്യ നിർമ്മാണവും കർശന പരിശോധനകളുടെകളിലൂടെ നിർമ്മാർജ്ജനം ചെയ്യാനാണ് എക്സൈസ് പദ്ധതിയിടുന്നത്.