ഇന്ന് ജില്ലയിലെ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നവരാണ്. മുംബൈയിൽ നിന്നും വന്ന രണ്ട് കാട്ടൂർ സ്വദേശികൾ എറണാകുളത്ത് ചികിത്സയിലാണ്.
മുംബൈയിൽ നിന്ന് വന്ന ഒരാൾ പാവറട്ടി സ്വദേശിയും ഒരാൾ ആളൂർ സ്വദേശിയും ഒരാൾ കൊരട്ടി സ്വദേശിയുമാണ്. ചെന്നൈയിൽനിന്ന് വന്ന മൂന്ന് പേർ ചേലക്കര സ്വദേശികളാണ്. അബൂദബിയിൽ നിന്ന് വന്നയാൾ കൊടുങ്ങല്ലൂർ സ്വദേശിയും കുവൈത്തിൽനിന്ന് വന്നയാൾ കുന്നംകുളം സ്വദേശിയുമാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11822 പേരും ആശുപത്രികളിൽ 72 പേരും ഉൾപ്പെടെ ആകെ 11894 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി 11 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.