ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ആളുടെ പേരിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു. പാഞ്ഞാൾ പുല്ലശ്ശേരി വീട്ടിൽ രാമകൃഷ്ണന്റെ പേരിലാണ് കേസെടുത്തത്.
ഏറ്റവുമധികം രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്നാട്ടിലെ പ്രധാന ഹോട്ട്സ്പോട്ടായ ചെന്നൈയിൽനിന്ന് മകളും കുട്ടികളും വന്നതിനെത്തുടർന്ന് ഇയാളുടെ കുടുംബത്തോട് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ നിർദേശങ്ങൾ കാറ്റിൽ പറത്തി നിരവധി തവണയാണ് ഇയാൾ പുറത്തിറങ്ങിയത്. പല ആവർത്തി മുന്നറിയിപ്പ് കൊടുത്തെങ്കിലും അനുസരിക്കാതിനെ തുടർന്നാണ് കേസെടുത്തത്.