ലോക്ക്ഡൗൺ കാലത്ത് ശക്തൻസ്റ്റാൻഡിൽ എക്സൈസിന് തലവേദനയായി പുതിയൊരു അതിഥി എത്തിയിട്ടുണ്ട്. കഞ്ചാവുചെടികളിൽ ഏറ്റവും മുന്തിയ ഇനമായ നീലച്ചടയനാണ് ഒന്നരയടി ഉയരത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് തഴച്ച് വളർന്നു നിൽക്കുന്നത്.
ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ബസ് സ്റ്റാൻഡ് പരിസരത്തു ചെന്ന് നോക്കിയപ്പോഴാണ് ഒന്നരമാസം പ്രായമുള്ള ചെടി കണ്ടെത്തിയത്.
പൊതുസ്ഥലത്ത് എല്ലാവരുടെയും കണ്ണുവെട്ടിച്ച് കഞ്ചാവു ചെടി നട്ടുവളർത്തിയത് ആരാണ് എന്നറിയാൻ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ്.