ഇന്ന് സംസ്ഥാനത്ത് 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു 9 പേര് വിദേശത്തുനിന്നു വന്നവരാണ്. 28 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. ഇന്ന് 10 പേരാണ് രോഗമുക്തി നേടിയത്. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.