യു എ യിൽ ആണ് സംഭവം. ദുബായിലെ വ്യാജ കമ്പനി മുഖേന മലയാളികൾ ഉൾപ്പടെ പല ബിസിനെസ്സുകാരിൽ നിന്നും ഏകദേശം ആറ് കോടിക്ക് തുല്യം വരുന്ന ദിർഹവുമായി മുംബൈ സ്വദേശി കടന്നുകളഞ്ഞു. നാട്ടിലേക്ക് കടന്ന യോകേഷ് എന്നയാൾക്കെതിരെ യു എ ഇ കോടതിയെയും ഇന്ത്യൻ കോടതിയെയും സമീപിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് തട്ടിപ്പിനിരയായ 25 പേർ..
നല്ല രീതിയിൽ പ്രവർത്തിച്ചു പോകുന്ന പല പ്രമുഖ കമ്പനികളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടാണ് തട്ടിപ്പ് ആരംഭിച്ചത്. അതിൽ കൂടുതലും ഭക്ഷ്യ വസ്തുക്കളായിരുന്നു. ആദ്യമൊക്കെ കൃത്യമായി തുക കൈമാറി വിശ്വാസം പിടിച്ചുപറ്റി. പിന്നീട് വലിയതുകകൾക്കുള്ള സാധനങ്ങൾ എടുക്കുകയും ക്യാഷ്നു പകരം ചെക്ക് കൊടുക്കുകയുമായിരുന്നു.
തട്ടിപ്പിനിരയായ കമ്പനികൾ സംഗതി മനസ്സിലാക്കിയപ്പോൾ യോഗേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല എന്ന് മാത്രമല്ല അനേഷിച്ചപ്പോൾ കമ്പനി പൂട്ടിയെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ അബുദാബിയിൽ നിന്നും ഹൈദരാബാദിലേക്ക് കടന്നതായി അറിഞ്ഞുവെന്നു പരാതിക്കാർ പറയുന്നു.