ലോക്ക് ഡൗൺ അല്ലായിരുന്നെങ്കിൽ മലക്കപ്പാറയിലേക്ക് സഞ്ചാരികൾ ഇപ്പോൾ ഒഴുകിയെത്തുമായിരുന്നു. സഞ്ചാരികളില്ലെങ്കിലും മലക്കപ്പാറക്ക് സുന്ദരിയാവാതിരിക്കാൻ കഴിയില്ല. കനത്ത വേനൽമഴ കൂടി വന്നെത്തിയതോടെ മലക്കപ്പാറയിൽ നട്ടുച്ചയ്ക്കുപോലും കോടമഞ്ഞാണ്.
തണുത്ത കാലാവസ്ഥയും ഇടവിട്ട് ഇറങ്ങി വരുന്ന കോടമഞ്ഞും മലക്കപ്പാറയുടെ അവർണ്ണനീയമായ സൗന്ദര്യമാണ്. സാധാരണ മേയ്മാസത്തിൽ കോടമഞ്ഞ് പുതച്ച തേയിലത്തോട്ടങ്ങളും തോരാതെ പെയ്യുന്ന ചാറ്റൽമഴയും മഞ്ഞും ആസ്വദിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് മലക്കപ്പാറ ഹിൽ സ്റ്റേഷനിൽ എത്തുക. ഇപ്പോൾ ആരുമില്ലാത്തതിനാൽ വിനോദ സഞ്ചാരികളെ ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികൾ ആകെ പ്രയാസത്തിലായിരിക്കുകയാണ്.