ഇന്നലെ രാത്രി രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പോലീസ്
മൂന്നരലിറ്റർ വാറ്റുചാരായം പിടികൂടി. സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ. എസ്.പി. ഫെയ്മസ് വർഗീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്
സി.ഐ. എം.ജെ. ജിജോയുടെയും എസ്.ഐ. പി.ജി. അനൂപിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെറാക്കുളം വീട്ടിൽ ജിതിൻ (32), പുല്ലൂർ ആനുരുളി സ്വദേശി കുണ്ടിൽ വിബീഷ് (37) എന്നിവരെ പിടികൂടിയത്. ജിതിന്റെ കൈയിൽനിന്ന് രണ്ടരലിറ്ററും വിബീഷിന്റെ കൈയിൽനിന്ന് ഒരു ലിറ്ററും ചാരായം പിടിച്ചെടുത്തു.