എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കുമ്പോൾ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തിൽ അവശ്യ സൗകര്യങ്ങളൊരുക്കും. മേയ് 17-നുശേഷം പൊതുഗതാഗതം ഇല്ലെങ്കിൽ സ്വന്തം വാഹനത്തിലോ സ്കൂൾ ബസിലോ സമീപത്തെ എൽ.പി, യു.പി. സ്കൂളുകളുടെ ബസിലോ വിദ്യാർഥികളെ സ്കൂളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അതത് സ്കൂളുകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേയും ഓഫീസ് റൂം, ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ അണുവിമുക്തമാക്കുകയും ചെയ്യും.