ലോക നഴ്സിംഗ് ദിനത്തിൽ ആശാ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റ് നൽകി കയ്പമംഗലം മണ്ഡലം. ആരോഗ്യപ്രവർത്തകർക്കിടയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുഴുവൻ ആശാ വർക്കർമാർക്കുമാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. 10 കിലോ അരിയും പച്ചക്കറികളും അടങ്ങിയ കിറ്റാണ് ഇ ടി ടൈസൺ എം എൽ എ വിതരണം ചെയ്തത്. മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും എംഎൽഎ ആശംസകൾ അറിയിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കെ കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ കെ രേവ, ഡോ: സാനു എം പരമേശ്വരൻ, മതിലകം എസ് എച്ച് ഒ പ്രേമാനന്ദകൃഷ്ണൻ, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധി ശിൽപ്പ തുടങ്ങിയവർ പങ്കെടുത്തു.