മുൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിനെ നെഞ്ച് വേദനയെ തുടർ ന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.45ന് കാർഡിയോ തൊറാസിക് വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. എയിംസ് കാർഡിയോളജി വിഭാഗം മേധാവി ഡോ.നിതീഷ് നായിക്കിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.