ഇന്ന് മാതൃദിനം.. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്.

മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. ഇന്ത്യയിൽ ഇത് മെയ് പത്തിനാണ്. ഇൗ മാതൃ ദിനം കടന്നു പോവുമ്പോൾ ഒരുപാട് അമ്മമാർ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പൊരുതുന്നതിലും വലിയൊരു പങ്ക് അമ്മമാരുണ്ട്. ഓരോ മനുഷ്യനും ഏറ്റവുമധികം സ്നേഹത്തോടെയും കരുതലോടെയും ചേർത്ത് വെക്കേണ്ടെ ആദ്യ വ്യക്തി അമ്മമാരാണ്.

കേരളത്തിലെ ശിശു മരണനിരക്ക് പത്തിൽ നിന്നും ഏഴായി കുറഞ്ഞിട്ടുണ്ട്. 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ 993 കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. അതെ സമയം 7 കുഞ്ഞുങ്ങൾ മരിക്കുന്നത് ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. അമ്മമാർക്ക് ഏറ്റവും പ്രിയപ്പെട്ടത് കുഞ്ഞുങ്ങളാണ് . അതിനാൽ തന്നെ ശിശു മരണനിരക്ക് കുറഞ്ഞത് കേരളത്തിലെ അമ്മമാർക്കുള്ള മാതൃദിന സമ്മാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു .