കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന് കരിപ്പൂരിലുമെത്തും.
രോഗ ലക്ഷണമുള്ള യാത്രക്കാരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.നിലവിൽ ആർക്കും രോഗം ഇല്ല. മടങ്ങിവരുന്ന പ്രവാസികളെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റീൻ നിശ്ചയിച്ചിട്ടുള്ളത്.