മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിപ്പിച്ചു. പാസ് നൽകുന് നതിനുള്ള അധികാരം അതാതു പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ മാതൃകയുടെ പ്രിന്റൌട്ട് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസർമാർക്ക് അപേക്ഷ നൽകണം. ഇ-മെയിൽ വഴിയും അപേക്ഷ നൽകാൻ സാധിക്കും. പോലീസ് സ്റ്റേഷനുകളിൽ നിന്നും നൽകുന്ന പാസിന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴുമണിവരെയാണ് സാധുത.
രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള യാത്ര അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമാണ്. സർക്കാർ പുറപ്പെടുവിച്ചുള്ള ഉത്തരവു പ്രകാരം സാമൂഹ്യ അകലം കൃത്യമായും പാലിക്കേണ്ടതാണ് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. യാത്രാ പാസിന്റെ ലിങ്ക് ചുവടെ. https://drive.google.com/file/d/1MMaY4w0vNPmmcjRwMXbGFexoneFzkoFY/view?usp=sharing