ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം

പെരിങ്ങോട്ടുകര: ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം.പെരിങ്ങോട്ടുകര സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ. (13) ആണ് മ രിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ആദ്യം വലപ്പാട് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് ഏഴരയോടെ മ രിച്ചു. താന്ന്യം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്.