ഊർജ പ്രതിസന്ധി മറികടക്കാൻ മണ്ണെണ്ണ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം. ഇനി പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണയും വിതരണം ചെയ്യാം. പെട്രോളിയം സുരക്ഷ ലൈസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തി. തിരഞ്ഞെടുക്കുന്ന പെട്രോൾ പമ്പുകളിലൂടെ മണ്ണെണ്ണ വികരണം ചെയ്യാൻ നീക്കം. നിലവിൽ റേഷൻ കടകൾ വഴി മാത്രമാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. രണ്ട് മാസത്തേക്കാണ് പെട്രോളിയം സുരക്ഷ ലൈസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തിയത്.






