
തൃശൂർ: പുതുക്കാട് നന്തിക്കരയിൽ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ അ പകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബസ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിരെ വന്ന ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അ പകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ടോറസ് ലോറി ഒരു ബൈക്കിലും ഇടിച്ചു. ബൈക്ക് ഓടിച്ചിരുന്ന തൃശൂർ മരത്താക്കര സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.





