
വീട്ടുമുറ്റത്ത്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. കാളമുറി പടിഞ്ഞാറ് അകംമ്പാടം കുഴിക്കണ്ടത്തിൽ അബ്ദുൽകരീമിന്റെ വീട്ടിലെ പോർച്ചിലെ കാറിൽ ഇന്നലെ ഉച്ചയ്ക്കാണ് പാമ്പ് കയറിയത്. ചാലക്കുടി ഫോറസ്റ്റിന് കീഴിലെ ആർആർടി അംഗം അൻസാരി കൂളിമുട്ടം എത്തി പിടികൂടിയ പാമ്പിനെ വനപാലകർക്ക് കൈമാറി.






