
ചാലക്കുടി ∙ ആനമല സംസ്ഥാന പാതയിൽ ആനക്കയം കുമ്മട്ടി ഭാഗത്ത് കലുങ്ക് പുനർനിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ നിർമാണം പൂർത്തിയാകുന്നതുവരെ ചാലക്കുടിയിൽ നിന്നു വാഴച്ചാൽ വരെ ഗതാഗതം നിയന്ത്രിക്കുകയും മലക്കപ്പാറ ചെക് പോസ്റ്റിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പൂർണമായി നിരോധിക്കുകയും ചെയ്തു





