അങ്കമാലിയിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമില്‍ വീണ് അച്ഛനും മകൾക്കും പ രിക്ക്..

അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പ രിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ച അച്ഛനും വിദ്യാർത്ഥിയായ മകളുമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം- ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കവെയായിരുന്നു അ പകടം. നിസാര പരിക്കേറ്റ ഇരു വരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യവെയാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് പേരെ മറ്റൊരു കോച്ചിൽ കയറ്റിയ ശേഷം അച്ഛനും മകളും അതേ ട്രെയിനിലെ മറ്റൊരു കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.