
തലപ്പിള്ളി താലൂക്കിലെ കാഞ്ഞിരക്കോട് വില്ലേജിലെ വടക്കൽ വീട്ടിൽ പത്രോസിൻ്റെ മകൻ വി.പി. മിഥുൻ (31 വയസ്സ് ) കാഞ്ഞിരക്കോട്, തോട്ടുപാലം എന്ന സ്ഥലത്ത് അസ്വാഭാവികമായി മര ണപ്പെട്ടതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.
കുന്നംകുളം സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്, തലപ്പിള്ളി എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ആൻ്റ് തഹസിൽദാർ എന്നീ ഉദ്യോഗസ്ഥരെയും അന്വേഷണ നടപടികൾ ഏകോപിപ്പിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി തൃശ്ശൂർ സബ് കളക്ടറെയും നിയോഗിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.