
തൃശൂർ. വടക്കാഞ്ചേരിയിൽ കാട്ടുപന്നിയുടെ മാംസം വിൽപ്പന നടത്തിയെന്ന കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മ രിച്ച നിലയിൽ. കാഞ്ഞിരക്കോട് സ്വദേശി മിഥുൻ (30) ആണ് മരി ച്ചത്. ഇന്ന് വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മിഥുനെ മ രിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്ന് പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. മിഥുൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.