പോക്‌സോ കേസ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി..

police-case-thrissur

തൃശൂർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് നെന്മാറ തിരുവഴിയാട് സ്വദേശിയായ പറയപള്ളം വീട്ടിൽ രഞ്ജിത്ത് (23)നെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി.

2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകി തൃശ്ശൂരിലെ ലോഡ്ജിലും പ്രതിയുടെ നെന്മാറയിലുള്ള വീട്ടിലും വച്ച് പലതവണ പീഡിപ്പിച്ചതിന് ശേഷം അതിജീവിതയെ കബളിപ്പിച്ച് ബാംഗ്ലൂരിലുള്ള കൂട്ടുകാരന്റെ ഫ്‌ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

2025ൽ തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര സ്‌റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തൃശൂർ സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ചാണ് പീഡനം നടന്നത്.