
തൃശ്ശൂർ വടക്കേച്ചിറക്ക് സമീപമുള്ള വില്ലേജ് ഓഫീസിൽ മോഷണശ്രമം. ഓഫീസിന്റെ മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരകളുടെ പൂട്ട് തകർത്തിട്ടുണ്ട്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി