ശക്തമായ കാറ്റിൽ തൃശൂർ മൃഗശാലയിലെ മരങ്ങൾ കടപുഴകി വീണു; വൻ നാശനഷ്ടം..

തൃശൂർ. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃശൂർ മൃഗശാലയിലെ നിരവധി മരങ്ങൾ കടപുഴകി വീണു. ഇവ മൃഗങ്ങളുടെ കൂടുകൾക്ക് മുകളിലേയ്ക്ക് വീണത് വൻ നാശനഷ്ടത്തിന് ഇടയാക്കി. ഹിപ്പോപ്പൊട്ടാമസിന്റെ കൂട് മരം വീണ് പൂർണ്ണമായും മൂടിയ നിലയിലായിരുന്നു. മരം വീണ് തകർന്ന കൂട്ടിലെ മ്ലാവുകളെ രാത്രിയിൽ തന്നെ മറ്റൊരു കൂട്ടിലേയ്ക്ക് മാറ്റി. മൃഗങ്ങൾക്ക് അപകടങ്ങളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് മൃഗശാല സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.