അയ്യന്തോൾ പോസ്റ്റോഫീസിൽ മോഷണം നാല് ലക്ഷത്തോളം രൂപ കവർന്നു.

തൃശൂർ. അയ്യന്തോൾ പോസ്റ്റോഫീസിൽ നടന്ന മോഷണത്തിൽ നാല് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. അയ്യന്തോൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പോസ്റ്റോഫീസിൽ നിന്നാണ് പണം മോഷണം പോയത്. വെള്ളിയാഴ്ച ഓഫീസ് അടച്ചു പോയ ജീവനക്കാർ ഇന്ന് രാവിലെ എത്തി തുറന്നു നോക്കുമ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോസ്റ്റോഫീസിന് പുറകിലെ വാതിലിന് മുകളിലെ കമ്പി വളച്ച് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. അയ്യന്തോൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.