വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും മരി ച്ചു..

പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ കള്ള് കയറ്റി വന്ന പിക്കപ്പ് വാനിടിച്ച് രണ്ടുപേർ മ രിച്ചു. ഗുരുതരമായി പരിക്കേറ്റ വാണിയംപാറ സ്വദേശി ജോണി, മണിയൻ കിണർ സ്വദേശി രാജു എന്നിവരാണ് മ രിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. വാണിയംപാറ കുളത്തിനോട് ചേർന്ന് സർവീസ് റോഡിൻ്റെ നിർമ്മാണം നടക്കുന്നിടത്തു വെച്ചാണ് അപകടം സംഭവിച്ചത്. സർവീസ് റോഡിൻ്റെ പണികൾ നടക്കുന്നതിനാൽ പ്രധാന പാതയയുടെ അരികിലൂടെ നടന്നു പോവുകയായിരുന്നു രണ്ടുപേരും. ഇതിനിടെയാണ് അതിവേഗതയിൽ വന്ന പിക്കപ്പ് വാൻ വന്ന് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.