ആറുവയസ്സുകാരനെ കൊല പ്പെടുത്തിയത് ലൈംഗി കാതിക്രമം ചെറുത്തതോടെ..

മാള. കുഴൂരിൽ ആറുവയസ്സുകാരനെ കൊല പ്പെടുത്തിയത് ലൈംഗി കാതിക്രമം ചെറുത്തതിനെന്ന് പോലീസ്. കുഴൂർ സ്വർണ്ണപ്പളളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മ രിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ഇരുപതുവയസുകാരനെ പോലീസ് പിടികൂടി.

ഇന്നലെ വൈകീട്ട് ആറോടെയാണ് കുട്ടിയെ കാണാതായത്. രാത്രി ഒൻപത് മണിയോടെ കുളത്തിൽ നിന്ന് മൃ തദേഹം കണ്ടെത്തി. കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തതോടെയാണ് കൊല പാതക വിവരം പുറത്തറിയുന്നത്. കുട്ടിയെ ലൈ ഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മു ക്കിക്കൊന്നതായി യുവാവ് മൊഴി നൽകിയതായി റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ കുളക്കരയിലേയ്ക്ക കൊണ്ടു പോയതെന്ന് പ്രതി പറഞ്ഞു.