
മണ്ണുത്തി. പൂച്ചയെ രക്ഷിക്കാൻ റോഡിൽ ഇറങ്ങിയ യുവാവ് ലോറിയിടിച്ച് മ രിച്ചു. ഒല്ലൂക്കര ചിറ്റിലപ്പിളി വീട്ടിൽ സിജോ (44) ആണ് മ രിച്ചത്. കാളത്തോട് സെന്ററിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ ശുശ്രൂഷിച്ച് സംരക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സിജോ. അവിവാഹിതനാണ്.
ബൈക്കിൽ യാത്ര ചെയ്തിരുന്ന സിജോ പൂച്ചക്കുഞ്ഞ് റോഡിൽ കിടക്കുന്നത് കണ്ട് ബൈക്ക് നിർത്തി അതിനെ രക്ഷിക്കാൻ റോഡിലേയ്ക്ക് കടക്കുകയായിരുന്നു. ഇതിനിടെ തൊട്ടു പുറകിൽ എത്തിയ ലോറി സിജോയെ ഇടിക്കുകയും തെറിച്ച് എതിർ ദിശയിൽ വന്ന് കാറിന് അടിയിലേയ്ക്ക് വീഴുകയും ചെയ്തു.