
വാണിയംപാറ. പന്തലാംപാടം പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. പരപ്പനങ്ങാടി സ്വദേശികളായ റസൽ, ആഷിക്ക് എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ചത്. മാർച്ച് 19ന് ആയിരുന്നു കേസിനാസ്പദമായി സംഭവം ഉണ്ടായത്. അർധരാത്രി പെട്രോൾ പമ്പിലെത്തിയ പ്രതികൾ പണമടങ്ങിയ ബാഗ് എടുത്ത് കടന്നുകളയുകയായിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്ക് എറണാകുളത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു.