ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ് തല യിലൂടെ കയ റിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരു ണാന്ത്യം.

കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശ്ശേരി സ്വദേശി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസാണ് മരിച്ചത്. ഇന്ന് രാത്രി 8:45നാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ തിരിയുന്ന തിനിടെ എതിർ ദിശയിൽ വരികയായിരുന്ന കെ എസ് ആർ ടി സി ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രികന്റെ ത ലയിലൂടെ കെഎസ്ആർടിസി ബസ് കയറി യിറങ്ങുകയായിരുന്നു എന്ന് പറയുന്നു. സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരി ച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ കരുവന്നൂർ സ്വദേശി 45 വയസ്സുള്ള സജീഷിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. മ രിച്ച സ്കൂട്ടര്‍ യാത്രികന്റെ മൃത ദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.