
പോന്നോർ- ആളൂർ- എടക്കളത്തൂർ റോഡിൽ പോന്നോർ ജങ്ഷൻ മുതൽ ശ്രീ രാമചന്ദ്ര സ്‌കൂൾ ജങ്ഷൻ വരെ കലുങ്ക് പണികൾ നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് മുതൽ നിർമാണം പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായി തടസപ്പെടും. പറപ്പൂർ നിന്ന് വരുന്ന വാഹനങ്ങൾ തോളൂർ കുരിശുപള്ളി വഴി എടക്കളത്തൂരിലേക്കും കൈപ്പറമ്പ് നിന്നും വരുന്ന വാഹനങ്ങൾ തോളൂർ കുരിശുപള്ളി വളി എടക്കളത്തൂർക്കും കൈപ്പറമ്പിൽ നിന്നും വരുന്ന വാഹനങ്ങൾ പുത്തൂർ അമ്പലം വഴി മുക്കോലയിലേക്കും തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.