
തൃശൂർ. മക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി ബിപിൻ ബേബിയാണ് വിയ്യൂർ പോലീസിന്റെ പിടിയിലായത്. തിരൂരിലുള്ള സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വളകൾ പണയം വെച്ച് 1,86,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പെരുമ്പാവുരിൽ നിന്നാണ് പ്രതി വളകൾ വാങ്ങിയത്. ഒല്ലൂർ, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.